സാഗർ (മധ്യപ്രദേശ്): ധാന എയർസ്ട്രിപ്പിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു.ട്രെയിനി പൈലറ്റ് പീയൂഷ് ചന്ദൽ, ചൈംസ് അക്കാദമിയിലെ ഇൻസ്ട്രക്ടർ അശോക് മക്വാന എന്നിവരാണ് മരിച്ചത്. പൊലീസ് സൂപ്രണ്ട് അമിത് സംഘാണ് ഇക്കാര്യം അറിയിച്ചത്. പരിശീലന പറക്കലിന് പോയ വിമാനം രാത്രിയില്‍ ഇറക്കുന്നതിനിടെയായിരുന്നു അപകടം. കനത്ത മൂടല്‍ മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മധ്യപ്രദേശില്‍ പരിശീലന വിമാനം തകര്‍ന്ന് രണ്ട് മരണം - പരിശീലനം വിമാനം തകര്‍ന്ന് രണ്ട് മരണം
പരിശീലന പറക്കലിന് പോയ വിമാനം രാത്രിയില്‍ തിരിച്ച് ഇറക്കുന്നതിനിടെയായിരുന്നു അപകടം. ട്രെയിനി പൈലറ്റ് പീയൂഷ് ചന്ദൽ, ചൈംസ് അക്കാദമിയിലെ ഇൻസ്ട്രക്ടർ അശോക് മക്വാന എന്നിവരാണ് മരിച്ചത്.
മധ്യപ്രദേശില്‍ പരിശീലനം വിമാനം തകര്‍ന്ന് രണ്ട് മരണം
രാത്രി പറക്കല്‍ പരിശീലനത്തിനായി രാത്രി ഒന്‍പതോടെയാണ് ഇരുവരും പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന് ഉടന്‍ തന്നെ എയര്‍ സ്ട്രിപ്പിലേക്ക് വിമാനം ഇറക്കാന്‍ ശ്രമിച്ചെങ്കിലും അപകടത്തില്‍ പെടുകയായിരുന്നു. പൊലീസുള്‍പ്പെടെയുള്ള സേനകളുടെ സഹായത്തേടൊയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ദുരന്തത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് അനുശോചനം അറിയിച്ചു.
Last Updated : Jan 4, 2020, 7:07 AM IST