ഐപിഎല്‍ വാതുവെപ്പ്; മധ്യപ്രദേശില്‍ ആറ് പേര്‍ അറസ്റ്റില്‍ - IPL 2020
ഇന്‍ഡോറിലെ രാജേന്ദ്ര നഗറില്‍ നിന്നാണ് ഇവരെ പൊലീസും ക്രൈം ബ്രാഞ്ചും അറസ്റ്റ് ചെയ്‌തത്.
ഭോപ്പാല്‍: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ ആറ് പേര്‍ അറസ്റ്റില്‍. ഇന്‍ഡോറിലെ രാജേന്ദ്ര നഗറില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ക്രൈം ബ്രാഞ്ചും രാജേന്ദ്ര നഗര്‍ പൊലീസുമാണ് ശിവനഗര്‍ കോളനിയില്‍ നിന്നുള്ള ആറുപേരെ പിടികൂടിയത്. ഇവരില്‍ നിന്നും 18 മൊബൈല്‍ ഫോണുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, 75000 രൂപ എന്നിവ അന്വേഷണ സംഘം കണ്ടെത്തിയതായി എസ്.എച്ച്.ഒ അമൃത സിങ് സോലാംഗി പറഞ്ഞു. പിടിയിലായവരില്‍ നാല് പേര്‍ ഇന്‍ഡോറില്‍ നിന്നും ഒരാള്‍ രത്‌ലാമില്‍ നിന്നും മറ്റൊരാള്‍ ഒഡിഷ സ്വദേശിയുമാണ്. ഇന്‍ഡോറില്‍ വാടക കെട്ടിടത്തില്‍ താമസിക്കുകയായിരുന്നു സംഘം. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.