ഭോപാല്‍:ഭോപാലില്‍ സെക്‌സ് റാക്കറ്റ് നടത്തിയ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇതില്‍ നാലുപേര്‍ സ്ത്രീകളാണ്. പിടിയിലായവരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സച്ചിൻ ചൗഹാൻ, മുൻ ഗ്രാമ മുഖ്യൻ, യുനാനി ഡോക്ടര്‍ എന്നിവരും ഉള്‍പ്പെടുന്നു. ക്ലിനിക്ക് നടത്തുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു റാക്കറ്റിന്‍റെ പ്രവര്‍ത്തനം. ക്ലിനിക്കില്‍ പരിശോധന നടത്തണമെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
മധ്യപ്രദേശില്‍ സെക്‌സ് റാക്കറ്റ് നടത്തിയ 10 പേര്‍ പിടിയില്‍ - MP: Sex racket busted in Bhopal, 10 arrested
ഭോപാലിലെ ബര്‍ക്കേഡി പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കിലായിരുന്നു സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്.
മധ്യപ്രദേശില്‍ സെക്‌സ് റാക്കറ്റ് നടത്തിയ 10 പേര്‍ പിടിയില്‍
ഡോക്ടര്‍ ഗായത്രി വീർ സിംഗ് (40), 20-30 വയസ്സിനിടയിലുള്ള മൂന്ന് സ്ത്രീകൾ, ഉപഭോക്താക്കളായ ആറ് പുരുഷന്മാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ക്ലിനിക്കിന് രജിസ്ട്രേഷൻ ഇല്ലെന്നും ഡോക്ടര്‍ക്ക് മതിയായ വിദ്യാഭ്യാസമില്ലന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 20 വർഷമായി ക്ലിനിക് പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത നിരവധി യന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തു.