മധ്യപ്രദേശ്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മധ്യപ്രദേശില്‍ കമല്‍നാഥ് സർക്കാരിന് തിരിച്ചടി. സർക്കാർ നാളെ ഭൂരിക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വിശ്വാസ വോട്ടെടുപ്പ് എത്രയും വേഗം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
കമല്‍നാഥിന് തിരിച്ചടി; നാളെ വിശ്വാസം തെളിയിക്കണമെന്ന് സുപ്രീംകോടതി - MP political crisis
നാളെ വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വോട്ടെടുപ്പ് പൂർത്തിയാക്കണമെന്നും കോടതി. രാഷ്ട്രീയ പ്രതിസന്ധി ഇങ്ങനെ തുടരാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
![കമല്‍നാഥിന് തിരിച്ചടി; നാളെ വിശ്വാസം തെളിയിക്കണമെന്ന് സുപ്രീംകോടതി മധ്യപ്രദേശ് സർക്കാർ കമല്‍നാഥിന് തിരിച്ചടി നാളെ മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പ് MP political crisis floor test by 5pm](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6470076-425-6470076-1584626160383.jpg)
നാളെ വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വോട്ടെടുപ്പ് പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. രാഷ്ട്രീയ പ്രതിസന്ധി ഇങ്ങനെ തുടരാൻ അനുവദിക്കില്ല. വോട്ടെടുപ്പ് വീഡിയോയില്‍ പകർത്തി കോടതിയില്‍ ഹാജരാക്കണം. സഭാനടപടികൾ തത്സമയം സംപ്രേഷണം ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
നാളെ തന്നെ സർക്കാർ നിയമസഭ സമ്മേളനം വിളിച്ച് ചേർത്ത് ഭൂരിപക്ഷം തെളിയിക്കണം. ഭൂരിപക്ഷം തെളിയിക്കല്‍ മാത്രമായിരിക്കണം സഭയുടെ അജണ്ട. വിമത എംഎല്‍എമാർക്ക് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ള എംഎല്‍എമാർക്ക് സുരക്ഷ നല്‍കാൻ കർണാടക ഡിജിപിക്കും നിർദ്ദേശം നല്‍കി. അതേസമയം, കോൺഗ്രസ് വിമതരുടെ രാജിയില്‍ സ്പീക്കർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.