സ്ത്രീകളെ പീഡിപ്പിച്ചയാളെ ആള്‍ക്കൂട്ടം മര്‍ദനത്തിരയാക്കി - ആള്‍ക്കൂട്ട മര്‍ദനം
ഒരാള്‍ രക്ഷപ്പെട്ടു. പിടികൂടിയ ആളെ പൊലീസില്‍ ഏല്‍പ്പിച്ചു.
ബിന്ദ്:വീട്ടിലേക്ക് പോകുന്ന വഴിയില്‍ രണ്ട് സ്ത്രീകളെ പീഡിപ്പിച്ചയാളെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. രാത്രി ഒമ്പത് മണിയോടെ മധ്യപ്രദേശിലെ ബിന്ദിലെ ഹൗസിങ് കോളനി പരിസരത്ത് വെച്ച് രണ്ട് പേര്‍ സ്ത്രീകളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ രണ്ടു പേരും മദ്യപിച്ചിട്ടുണ്ടായിരുന്നു. സ്ത്രീകള്‍ ബഹളം വെച്ച് ആളുകളെ കൂട്ടുകയായിരുന്നു. ഒരാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ പിടികൂടാന്‍ കഴിഞ്ഞു. മര്‍ദിച്ചവശനാക്കിയ ആളെ പൊലീസിന് കൈമാറി. ഇയാളുടെ പേര് വിവരം ലഭ്യമായിട്ടില്ല.