ആറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതി പിടിയിൽ - ബലാത്സംഗം
പോക്‌സോ നിയമപ്രകാരമാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് എസ്.പി ഹേമന്ദ് ചൗഹാൻ പറഞ്ഞു
ഭോപ്പാൽ: ആറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ 22കാരൻ പൊലീസ് പിടിയിലായി. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ആരുമില്ലാത്ത വീട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ആളെ തിരിച്ചറിയാതിരിക്കാൻ ഉപദ്രവിച്ച് അന്ധയാക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വ്യാഴാഴ്‌ചയാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് എസ്.പി ഹേമന്ദ് ചൗഹാൻ പറഞ്ഞു.