മധ്യപ്രദേശിൽ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത അധ്യാപകന് വധ ശിക്ഷ വിധിച്ച് ജില്ലാ കോടതി. 2018 ജൂലൈ ഒന്നിന് നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ മഹേന്ദ്ര സിംഗ് ഗോങിനെതിരെയാണ് കോടതി വിധി. കീഴ്കോടതി വിധി മധ്യപ്രദേശ് ഹൈക്കോടതിയും അംഗീകരിച്ചു.
നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത അധ്യാപകനെ മാർച്ച് രണ്ടിന് തൂക്കിലെറ്റും
മധ്യപ്രദേശ് ഹൈക്കോടതിയിൽ വിധിക്കെതിരെ ഹർജി സമർപ്പിച്ചെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.
പ്രതികാത്മക ചിത്രം
കോടതി വിധിക്കെതിരെ പ്രതിഭാഗത്തിന് സുപ്രീം കോടതിയെ സമീപിക്കാമെന്നും അല്ലാത്ത പക്ഷം മാർച്ച് രണ്ടിന് രാവിലെ അഞ്ച് മണിക്ക് പ്രതിയെ തൂക്കിലേറ്റുമെന്നും കോടതി അറിയിച്ചു.
സംഭവം നടന്ന് 81 ദിവസങ്ങൾക്കുള്ളിൽ കേസിൽ വിധി പ്രഖ്യാപിച്ചു. 2018 സെപ്തംബർ 19നാണ് കേസിൽ അഡീഷണൽ സെഷൻസ് ജഡ്ജി ദിനേഷ് ശർമ പ്രതിക്ക് വധ ശിക്ഷ വിധിച്ചത്. അവശനിലയിലായ പെൺകുട്ടി ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.