എൽപിജി സിലിണ്ടറുമായി വന്ന ട്രക്കിന് തീപിടിച്ചു - ട്രക്കിന് തീപിടിത്തം
തീപിടിക്കുമ്പേള്‍ ട്രക്കില്‍ 300 എല്‍പിജി സിലിണ്ടറുകളായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
ഹോഷംഗാബാദ്: മധ്യപ്രദേശിലെ ഹോഷംഗാബാദ് ജില്ലയിലെ ബാബായ് ടൗണില്‍ എൽപിജി സിലിണ്ടറുമായി വന്ന ട്രക്കിന് തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ആശിഷ് പവാർ പറഞ്ഞു. താവാ നദിയിലെ പാലത്തിന്‍റെ ഇരുവശങ്ങളിലുമുള്ള വാഹന ഗതാഗതം നിർത്തിവച്ചിരിക്കുകയാണെന്നും മൂന്ന് അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രിച്ചതെന്നും അദ്ദേഹം പറഞ്ഞു. ട്രക്കിന് തീപിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമല്ല. തീപിടിക്കുമ്പേള്‍ ട്രക്കില്‍ 300 എല്‍പിജി സിലിണ്ടറുകളായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.