ഭോപ്പാൽ : മധ്യപ്രദേശിൽ 35കാരനായ മാധ്യമ പ്രവർത്തകനെ ഒരു സംഘം ആളുകൾ അക്രമിച്ച് വെടിവെച്ച് കൊലപ്പെടുത്തി. ഗ്വാളിയർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിനപത്രത്തിലെ മാധ്യമ പ്രവർത്തകൻ സുനിൽ തിവാരിയാണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നും നിവാരി ജില്ലയിലെ പുത്രി ഖേര ഗ്രാമത്തിലാണ് അക്രമം നടന്നതെന്നും പൊലീസ് അറിയിച്ചു.
മധ്യപ്രദേശിൽ മാധ്യമ പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി
മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നും നിവാരി ജില്ലയിലെ പുത്രി ഖേര ഗ്രാമത്തിലാണ് അക്രമം നടന്നതെന്നും പൊലീസ് അറിയിച്ചു.
മധ്യപ്രദേശിൽ മാധ്യമ പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി
സുനിൽ തിവാരിയും സഹോദരനും മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം നടന്നത്. വടികൾ ഉപയോഗിച്ച് അക്രമികൾ ഇരുവരെയും മർദിക്കുകയായിരുന്നുവെന്നും തുടർന്ന് വെടിയുതിർക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സഹോദരൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്നും ഇയാൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.