ഭോപ്പാൽ:മധ്യപ്രദേശിലെഇൻഡോറിൽ ആശുപത്രിയിൽ അവഗണിക്കപ്പെട്ട നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്ക് ശേഷം അതേ ആശുപത്രിയിൽ കാർഡ് ബേർഡ് പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ അഞ്ച് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോർട്ടം നടത്താതെ കുട്ടിയുടെ മൃതദേഹം മഹാരാജ യശ്വന്ത്രാവോ ഹോസ്പിറ്റലിന്‍റെ (എം.വൈ.എച്ച്) മോർച്ചറി ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇൻഡോറിലെ ആശുപത്രിയിൽ അഞ്ച് മാസം പ്രായമായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി - അഞ്ച് മാസം പ്രായമായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്‌മോർട്ടം വൈകിയതിൽ പീഡിയാട്രിക് വിഭാഗം മേധാവിക്കും മറ്റ് രണ്ട് സ്റ്റാഫ് അംഗങ്ങൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് കെ പഞ്ചോണിയ പറഞ്ഞു
പെട്ടിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിന് ശേഷമാണ് പോസ്റ്റ്‌മോർട്ടം നടത്താൻ അധികൃതർ ഉത്തരവിട്ടത്. തുടർന്ന് ശിശുവിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തു. പോസ്റ്റ്‌മോർട്ടം വൈകിയതിൽ പീഡിയാട്രിക് വിഭാഗം മേധാവിക്കും മറ്റ് രണ്ട് സ്റ്റാഫ് അംഗങ്ങൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് കെ പഞ്ചോണിയ പറഞ്ഞു.
പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹം മുനിസിപ്പൽ തൊഴിലാളികളുടെ സഹായത്തോടെ അടക്കം ചെയ്യാനുള്ള നടപടികൾ നടത്തിയതായി സന്യോഗിതഗഞ്ച് പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള രാജീവ് ത്രിപാഠി പറഞ്ഞു. മുമ്പ് അവഗണിക്കപ്പെട്ട നിലയിൽ മറ്റൊരു മൃതദേഹം ആശുപത്രി മോർച്ചറിയിലെ സ്ട്രെച്ചറിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധം കനത്തതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ മൂന്ന് അംഗ പാനൽ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ അശ്രദ്ധയെക്കുറിച്ച് പാനൽ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.