കേരളം

kerala

മന്ത്രവാദ ചികിത്സ; ആറുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ നിലയില്‍

By

Published : Jan 13, 2020, 9:57 AM IST

മന്ത്രവാദ ചികില്‍സ നടത്തിയ ഡോക്‌ടര്‍ ഇരുമ്പുവടി ഉപയോഗിച്ച് കുഞ്ഞിനെ പൊള്ളിക്കുകയുമായിരുന്നു.

Black magic  Chhatrarpur  Madhya Pradesh  burn injuries  മന്ത്രവാദ ചികില്‍സ  ആറുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ നിലയില്‍  മധ്യപ്രദേശ്
മന്ത്രവാദ ചികില്‍സ; ആറുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ നിലയില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ചത്താര്‍പൂരില്‍ മന്ത്രവാദ ചികിത്സക്ക് വിധേയയാക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറുമാസം പ്രായമുള്ള കുഞ്ഞിനെയാണ് പൊള്ളലേറ്റ് ഗുരുതരമായ നിലയില്‍ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. ന്യൂമോണിയ ബാധിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ ഡോക്‌ടറെ കാണിക്കുകയായിരുന്നു. അസുഖം മാറുന്നതിനായി കുഞ്ഞിനെ മന്ത്രവാദ ചികിത്സ നടത്തിയ ഡോക്‌ടര്‍ ഇരുമ്പുവടി ഉപയോഗിച്ച് പൊള്ളിക്കുകയുമായിരുന്നു.

പൊള്ളലേറ്റതിന്‍റെ കാരണം തിരക്കിയ ഡോക്‌ടര്‍മാരുടെ ചോദ്യം ചെയ്യലിലാണ് മാതാപിതാക്കള്‍ സത്യം പറഞ്ഞത്. വ്യാജ ഡോക്‌ടര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details