ഭോപ്പാൽ:കൊവിഡ് വാക്സിൻ പരീക്ഷണത്തിന് സന്നദ്ധസേവനം നടത്താൻ തയ്യാറാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര. ഇതുമായി ഡോക്ടറുമാരുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
കൊവിഡ് വാക്സിൻ പരീക്ഷണത്തിന് സന്നദ്ധസേവനം നടത്താൻ തയാർ: നരോട്ടം മിശ്ര - ഭോപ്പാൽ
കർഷക പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കണ്ടെത്തുമെന്നും കർഷകരെ പ്രകോപിപ്പിച്ച് പ്രതിഷേധത്തിനയക്കുന്നവർ വിജയിക്കില്ലെന്നും നരോട്ടം മിശ്ര പറഞ്ഞു
കർഷക പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കണ്ടെത്തുമെന്നും കർഷകരെ പ്രകോപിപ്പിച്ച് പ്രതിഷേധത്തിനയക്കുന്നവർ വിജയിക്കില്ലെന്നും നരോട്ടം മിശ്ര പറഞ്ഞു. അതേസമയം, ഇന്നലെ ഏഴ് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും കാര്യമായ വഴിത്തിരിവിലേക്ക് എത്താന്‍ സാധിച്ചില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതികള്‍ ആകാമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍.
പ്രക്ഷോഭം ശക്തമാക്കി കേന്ദ്രത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കണമെന്ന അഭിപ്രായം കര്‍ഷക സംഘടനകള്‍ക്കിടയിലുണ്ട്. കൂടുതല്‍ മേഖലകളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കും. നാളെ രാജ്യവ്യാപക കര്‍ഷക പ്രതിഷേധത്തിന് കാര്‍ഷിക സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തിട്ടുണ്ട്.