ഭോപ്പാൽ: കർഷകർക്കായി 4,000 രൂപ ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ആയിരിക്കും ഇതിന്‍റെ ആനുകൂല്യം ലഭിക്കുക. രണ്ട് തവണകളായി കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറും. കർഷകരുടെ ക്ഷേമമാണ് തന്‍റെ ജീവിത ലക്ഷ്യമെന്ന് ചൗഹാൻ ട്വിറ്ററിലൂടെ വ്യക്തമാക്കി.
കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ - Shivraj Singh Chouhan latest news
കർഷകരുടെ ക്ഷേമമാണ് തന്‍റെ ജീവിത ലക്ഷ്യമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ
മധ്യപ്രദേശ് സർക്കാർ
2022 വർഷത്തോടെ കർഷകരുടെ വരുമാനം ഇരട്ടിക്കും. അതിന് വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കർഷകരുടെ പുരോഗതിക്കായി പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി, പലിശ രഹിത വായ്‌പ പദ്ധതി, പ്രധാൻ മന്ത്രി ക്രോപ്പ് ഇൻഷുറൻസ് തുടങ്ങിയ പദ്ധതികൾ എല്ലാം ഒരു പാക്കേജായി നടപ്പിലാക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.