പൗരത്വ പ്രതിഷേധം ; ഗ്വാളിയോറില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തു - പൗരത്വ പ്രധിഷേധം : ഗ്വാളിയറിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു
പ്രദേശത്ത് സമാധാനം നിലനിർത്തുന്നതിനും അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിനുമാണ് നാലുപേരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ്
മധ്യപ്രദേശ് :ഗ്വാളിയോറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച നാല് പേരെ കസ്റ്റഡിയിലെടുത്തു. സിഎഎയ്‌ക്കും എൻആർസിക്കുമെതിരെ ബാനറുകളും പ്ലക്കാർഡുകളും ഉപയോഗിച്ച് അനുമതിയില്ലാതെയാണ് പ്രതിഷേധം നടത്തിയതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (എ എസ് പി) സത്യേന്ദ്ര തോമർ പറഞ്ഞു. പ്രദേശത്ത് സമാധാനം നിലനിർത്തുന്നതിനും അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിനുമാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്. ഫുൾബാഗ് സ്ക്വയറിലും മോതി മസ്ജിദിലും സിഎഎയ്ക്കും എൻആർസിക്കും എതിരെ പ്രതിഷേധം നടന്നിരുന്നു. എന്നാൽ ഇത് സമാധാനപരമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.