ജബല്‍പ്പൂര്‍:മധ്യപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് എട്ട് വയസുകാരിയടക്കം അഞ്ച് പേര്‍ മരിച്ചു. ജബല്‍പ്പൂര്‍ ജില്ലയിലുണ്ടായ അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു.
ബസും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു - bus accident in mp latest news
ജബല്‍പ്പൂര്‍ സിറ്റിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള ബാര്‍ഗി ബൈപ്പാസിലാണ് സംഭവം
ബസും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് മരണം
ജബല്‍പ്പൂര്‍ സിറ്റിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ബാര്‍ഗി ബൈപ്പാസില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക് 12.30 ഓടെയാണ് സംഭവമുണ്ടായത്. കട്‌നിയില്‍ നിന്നും ബാലാഗട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ട്രക്കും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ ബസ് തലകീഴായി മറിഞ്ഞു. പരിക്കേറ്റവര്‍ ജബല്‍പ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.