കേരളം

kerala

ETV Bharat / bharat

നാലംഗ കുടുംബം ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ - Indore death

ഹോട്ടല്‍ മുറിയില്‍ നിന്നും വിഷദ്രാവകം അടങ്ങിയ കുപ്പി പൊലീസ് കണ്ടെത്തി. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്

എം.പി. പൊലീസ്

By

Published : Sep 27, 2019, 11:22 AM IST

Updated : Sep 27, 2019, 12:44 PM IST

ഭോപാല്‍: ഒരു കുടുബത്തിലെ നാലുപേരെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍ഡോറിലെ ഖുദെല്‍ ഗ്രാമത്തിലാണ് സംഭവം. അഭിഷേക് സക്സേന(45), പ്രീതി സക്സേന(42), ആദിത്യ(14), അനന്യ(14) എന്നിവരാണ് മരിച്ചത്. ജലാശയത്തിന് അരികിലെ അതിഥി മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. ഹോട്ടലിലെ ജീവാക്കാരനാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഹോട്ടല്‍ മുറിയില്‍ നിന്നും വിഷദ്രാവകം അടങ്ങിയ കുപ്പിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ച പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Last Updated : Sep 27, 2019, 12:44 PM IST

ABOUT THE AUTHOR

...view details