ഭോപ്പാൽ:മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ഗോവർദ്ധൻ ഡാംഗി കൊവിഡ് ബാധിച്ച് മരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.
കോൺഗ്രസ് എംഎൽഎ ഗോവർദ്ധൻ ഡാംഗി കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ് ബാധിച്ച് മരിച്ചു
ഓഗസ്റ്റ് മാസത്തിലാണ് ഗോവർദ്ധൻ ഡാംഗിക്ക് കെവിഡ് സ്ഥിരീകരിക്കുന്നത്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.
![കോൺഗ്രസ് എംഎൽഎ ഗോവർദ്ധൻ ഡാംഗി കൊവിഡ് ബാധിച്ച് മരിച്ചു MP Cong MLA Govardhan Dangi dies of COVID-19 at Gurugram hospital ഭോപ്പാൽ കോൺഗ്രസ് എംഎൽഎ കൊവിഡ് ബാധിച്ച് മരിച്ചു ബിയോറ നിയോജകമണ്ഡലം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8810175-0-8810175-1600170363232.jpg)
കോൺഗ്രസ് എംഎൽഎ ഗോവർദ്ധൻ ഡാംഗി കൊവിഡ് ബാധിച്ച് മരിച്ചു
ബിയോറ നിയോജകമണ്ഡലത്തിലെ എംഎൽഎയായിരുന്ന ഡാംഗിക്ക് ഓഗസ്റ്റ് മാസത്തിലാണ് കെവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് അദ്ദേഹത്തെ ഭോപ്പാലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടാത്തതിനെത്തുടർന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ഡാംഗിയുടെ നിര്യാണത്തിൽ മധ്യപ്രദേശ് കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് ജിതു പട്വാരി അനുശോചനം രേഖപ്പെടുത്തി.