പ്രധാനമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കമല്‍നാഥ് - മധ്യപ്രദേശ് മുഖ്യമന്ത്രി
രാജ്യത്ത് പണപ്പെരുപ്പവും വിലക്കയറ്റവും കൂടിയിട്ടും മോദി സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ട്വീറ്റ് ചെയ്തു
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് .രാജ്യത്തെ തൊഴിലില്ലായ്മയും നാണയപ്പെരുപ്പവും വര്‍ധിച്ചിട്ടും മോദി സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ രാജ്യത്തിന്‍റെ യഥാർത്ഥ പ്രശ്‌നങ്ങളിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്നും കമല്‍നാഥ് ആരോപിച്ചു. ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പണപ്പെരുപ്പമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തൊഴിൽ അപ്രത്യക്ഷമായെന്നും തൊഴിലില്ലായ്മ അതിന്‍റെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. പച്ചക്കറി, പയറുവർഗ്ഗങ്ങൾ, ഭക്ഷ്യ എണ്ണ, സവാള എന്നിവക്കെല്ലാം വില കൂടിയിട്ടും മോദി സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.