ഭോപ്പാൽ:ഇന്ത്യയിലെ ആദ്യത്തെ വെര്‍ച്വല്‍ മന്ത്രിസഭാ യോഗത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആശുപത്രിയിൽ നിന്ന് പങ്കെടുത്തു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം ചിരായു ആശുപത്രിയിൽ ചികിത്സയിലാണ്. താൻ സുഖമായിരിക്കുന്നു. സജീവമായി തുടരാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ കൊവിഡ് തന്നെ പ്രാപ്തനാക്കിയെന്നും അദ്ദേഹം പറഞ്ഞു.
വെർച്വൽ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷനായി മധ്യപ്രദേശ് മുഖ്യമന്ത്രി
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചിരായു ആശുപത്രിയിൽ ചികിത്സയിലാണ് ശിവ്‌രാജ് സിംഗ് ചൗഹാന്‍
രാജ്യത്തെ ആദ്യത്തെ വെർച്വൽ കാബിനറ്റ് മീറ്റിങ്ങിന് ആതിഥേയത്വം വഹിച്ച് നാം ചരിത്രം സൃഷ്ടിച്ചു. സാഹചര്യങ്ങൾ എന്തുതന്നെയായാലും, ജനങ്ങളുടെ വളർച്ചയ്ക്കും വികസനത്തിനുമായി നാം തുടർന്നും പ്രവർത്തിക്കുമെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ചിരായു ആശുപത്രി അധികൃതർ അറിയിച്ചു. ചമ്പൽ എക്‌സ്‌പ്രസ് വേയുടെ പേര് 'ചമ്പൽ പ്രോഗ്രസ് വേ' എന്ന് പുനർനാമകരണം ചെയ്യുന്നതുൾപ്പെടെ നിരവധി തീരുമാനങ്ങൾ സെഷനിൽ എടുത്തിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര അറിയിച്ചു. 22 നഗര പഞ്ചായത്തുകളിൽ 21 എണ്ണം പുനസ്ഥാപിച്ചു. പ്രധാനമന്ത്രിയുടെ വിള ഇൻഷുറൻസ് പദ്ധതി 2020-2021 ലും തുടരും. മഹാമാരിയെ പ്രതിരോധിക്കാനുള്ള നടപടികളും മുഖ്യമന്ത്രി ഞായറാഴ്ച വീഡിയോ കോൺഫറൻസിലൂടെ അവലോകനം ചെയ്തിരുന്നു.