ഉജ്ജെയിന്‍:ദാമന്‍ ദിയുവിന് ശേഷം ഇന്ത്യയില്‍ സ്‌മാര്‍ട്ട് നെയിംപ്ലേറ്റ് സംവിധാനം നടപ്പിലാക്കുന്ന ആദ്യ നഗരമായി മധ്യപ്രദേശിലെ ഉജ്ജെയിന്‍. ക്യൂ ആര്‍ കോഡ് അടക്കമുള്ള നെയിംപ്ലേറ്റുകളാണ് ഉജ്ജെയിന്‍ മുനിസിപ്പാലിറ്റിയിലെ 51-ാം വാര്‍ഡില്‍ വിതരണം ചെയ്‌തിരിക്കുന്നത്. സ്‌മാര്‍ട്ടി സിറ്റി ഡെവലപ്പ്‌മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കാണ് പദ്ധതിക്ക് വേണ്ടി സാങ്കേതിക സഹായം നല്‍കുന്നത്.
സ്‌മാര്‍ട്ട് നെയിംപ്ലേറ്റുമായി ഉജ്ജെയിന്‍ മുനിസിപ്പാലിറ്റി - IT expert
ഉജ്ജെയിന്‍ മുനിസിപ്പാലിറ്റിയിലെ 51-ാം വാര്‍ഡിലെ ജനങ്ങള്‍ക്കാണ് സ്‌മാര്‍ട്ട് നെയിംപ്ലേറ്റുകള്‍ വിതരണം ചെയ്‌തിരിക്കുന്നത്
പുതിയ സംവിധാനത്തിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നത് വഴി ഓരോരുത്തര്‍ക്കും അവരുടെ വെള്ളക്കരം, ഭൂനികുതി തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. മുനിസിപ്പാലിറ്റിയിലെ ജീവനക്കാര്‍ക്ക് അവരുടെ ഹാജര്‍ നില പരിശോധിക്കാനും പുതിയ സംവിധാനം പ്രയോജനപ്പെടും. പേരിനൊപ്പം അഡ്രസും നെയിംപ്ലേറ്റില്‍ ചേര്‍ത്തിട്ടുണ്ട്. സ്‌മാര്‍ട്ട് സിറ്റി ആപ്പുമായി സ്‌മാര്‍ട്ട് നെയിംപ്ലേറ്റുകള്‍ ബന്ധിപ്പിച്ചിട്ടുണ്ട്. വൈദ്യുതി ബില്ലുകള്‍ അടക്കമുള്ള വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും നെയിംപ്ലേറ്റിലെ ക്യൂ ആര്‍ കോഡ് സ്‌കാനര്‍ പ്രയോജനപ്പെടും.