കേരളം

kerala

ETV Bharat / bharat

കൊവിഡ് ആശുപത്രിയിൽ തീ പിടിത്തം; രണ്ട് രോഗികൾക്ക് പരിക്ക് - കൊവിഡ് ആശുപത്രിയിൽ തീ പിടുത്തം

ഷോട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

MP: 2 injured in hospital fire in Gwalior  fire in Gwalior  hospital  2 injured in hospital fire in Gwalior  കൊവിഡ് ആശുപത്രിയിൽ തീ പിടുത്തം : രണ്ട് രോഗികൾക്ക് പരിക്ക്  കൊവിഡ് ആശുപത്രിയിൽ തീ പിടുത്തം  രണ്ട് രോഗികൾക്ക് പരിക്ക്
കൊവിഡ് ആശുപത്രിയിൽ തീ പിടുത്തം : രണ്ട് രോഗികൾക്ക് പരിക്ക്

By

Published : Nov 21, 2020, 10:43 PM IST

ഗ്വാളിയോര്‍: മധ്യപ്രദേശിൽ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിൽ തീ പിടിത്തം.ഉച്ചയോടെയാണ് തീ പിടിത്തമുണ്ടായത്. രണ്ട് രോഗികൾക്ക് ഗുരുതരമായി പരിക്കേറ്റു. അഗ്നിശമനസേന രക്ഷാപ്രവർത്തനം നടത്തി. സ്ഥിതി നിയന്ത്രണ വിധേയമായെന്ന് അധികൃതർ അറിയിച്ചു.

ഗ്വാളിയോറിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ മൂന്നാം നിലയിലെ അത്യാഹിത വിഭാഗത്തിനാണ് തീ പിടിച്ചത് . വാർഡിലുണ്ടായിരുന്ന ഏഴ് രോഗികളെ ഉടൻതന്നെ മറ്റ് മുറികളിലേക്ക് മാറ്റി. ഇതിനിടയിലാണ് രണ്ട് രോഗികൾക്ക് ഗുരുതുമായി പൊള്ളലേറ്റത്. പരിക്കേറ്റ രോഗികളെ ഉടൻതന്നെ രണ്ടാമത്തെ നിലയിലേക്ക് മാറ്റിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഷോട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

For All Latest Updates

ABOUT THE AUTHOR

...view details