ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തിയെന്ന് ആരോപിച്ച് രണ്ട് ദലിത് കുട്ടികളെ ആൾക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം. ഭാവ്കേദി ഗ്രാമത്തിലെ പഞ്ചായത്ത് കെട്ടിടത്തിന് മുന്നിലാണ് സംഭവമുണ്ടായതെന്ന് സിർസോഡ് പൊലീസ് പറഞ്ഞു. റോഷനി (12), അവിനാശ് (10) എന്നീ കുട്ടികളാണ് ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്.
പൊതുസ്ഥലത്ത് മലവിസര്‍ജനം; ദലിത് കുട്ടികളെ തല്ലികൊന്നു - പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തി; ദലിത് കുട്ടികളെ ആള്‍ക്കൂട്ടം തല്ലികൊന്നു
മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഭാവ്കേദി ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിന് സമീപത്താണ് സംഭവമുണ്ടായത്
ആള്‍ക്കൂട്ടം തല്ലികൊന്നു
മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറ്റവാളികൾക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Last Updated : Sep 25, 2019, 4:07 PM IST