ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലില്‍ 12 ദിവസം പ്രായമായ പെൺകുഞ്ഞ് കൊവിഡ് 19ല്‍ നിന്ന് രോഗമുക്തി നേടി. കുഞ്ഞിന് ഒമ്പത് ദിവസം പ്രായമുളളപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഏപ്രില്‍ ഏഴിന് ജനിച്ച കുഞ്ഞിന് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകയിൽ നിന്നാണ് രോഗബാധയുണ്ടായത്.
മധ്യപ്രദേശില്‍ 12 ദിവസം പ്രായമായ കുഞ്ഞിന് കൊവിഡ് രോഗമുക്തി - COVID-19
ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകയിൽ നിന്നാണ് കുഞ്ഞിന് രോഗബാധയുണ്ടായത്
മധ്യപ്രദേശില്‍ 12 ദിവസം പ്രായമായ കുഞ്ഞിന് കൊവിഡ് രോഗമുക്തി
പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ വിജയിച്ചതിനാല്‍ കുഞ്ഞിന് 'പ്രകൃതി' എന്ന് പേരിട്ടതായി കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രസവ ശേഷം ഏപ്രിൽ 11ന് അമ്മയും കുഞ്ഞും ആശുപത്രി വിട്ടിരുന്നു. എന്നാൽ ആരോഗ്യ പ്രവർത്തകക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിഞ്ഞതോടെ ഇവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയായിരുന്നു. ഏപ്രിൽ 19നാണ് കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.