ലക്‌നൗ: ഉത്തർപ്രദേശിലെ ഘാസിയാബാദിൽ ഓടുന്ന ബസിന് തീപിടിച്ചു. കാവിനഗർ പ്രദേശത്താണ് സംഭവം. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണക്കുകയും ബസിലുണ്ടായിരുന്ന ഏഴ് പേരെ രക്ഷപ്പെടുത്തുകയും ചെയ്‌തു.
ഘാസിയാബാദിൽ ഓടികൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; ആളപായമില്ല - ഘാസിയാബാദ് ബസ് തീപിടിത്തം
ബസിലുണ്ടായിരുന്ന ഏഴ് പേരും രക്ഷപ്പെട്ടു
![ഘാസിയാബാദിൽ ഓടികൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; ആളപായമില്ല Moving bus catches fire, no casualties ഘാസിയാബാദ് ബസ് തീപിടിത്തം ഓടുന്ന ബസിന് തീപിടിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5702716-969-5702716-1578972711250.jpg)
bus
ഇറ്റാവയിൽ നിന്ന് ഘാസിയാബാദിലേക്ക് പോകുകയായിരുന്ന അഞ്ച് പേരും കണ്ടക്‌ടറും ഡ്രൈവറുമാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന്‍റെ മുൻവശം പൂർണമായും കത്തിനശിച്ചു. അഗ്നിബാധക്ക് കാരണം കണ്ടെത്താനായിട്ടില്ല.