കേരളം

kerala

ETV Bharat / bharat

വീട്ടില്‍ തീപിടിച്ച് അമ്മയും മകനും മരിച്ചു; മരണത്തില്‍ ദൂരൂഹതയെന്ന് സംശയം - up news updates

ല്യൂമിനേഷൻ ബൾബ് സീരീസിലെ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് പറഞ്ഞു

യുപിയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ അമ്മയും മകനും മരിച്ചു

By

Published : Oct 27, 2019, 5:15 PM IST

ലഖ്‌നൗ :ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു സ്ത്രീയും മൂന്ന് വയസുള്ള മകനും മരിച്ചു. ഇന്നലെ രാത്രി ഖാഗയിലെ വീടിന്‍റെ മുറിയിൽ തീ പടർന്നാണ് സരിതയും കുഞ്ഞും മരിച്ചത്. സരിത സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പൊള്ളലേറ്റ് ഗുരുതര പരിക്കുകളോടെ കുട്ടിയെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ല്യൂമിനേഷൻ ബൾബ് സീരീസിലെ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മരണ കാരണം വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ഭര്‍തൃവീട്ടിലെ സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ആരോപിച്ച് സരിതയുടെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഭര്‍തൃ വീട്ടിലെ മറ്റ് ആറ് മരുമക്കള്‍ക്കെതിരെയാണ് പിതാവിന്‍റെ പരാതി. ഖഖാരു പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

ABOUT THE AUTHOR

...view details