മുംബൈ: "അവൻ വലിയവനാണ്. എല്ലാവരെയും സഹായിക്കാൻ മുന്നിലുണ്ടാവും. ഇപ്പോൾ രാജ്യത്തിനുവേണ്ടി ജീവൻ നൽകി", ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയുടെ അമ്മ നീല സാഠേയുടെ വാക്കുകളാണിത്. കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന അപകടത്തിൽ ക്യാപ്റ്റൻ ദീപക് വസന്ത് സാഠേ ഉൾപ്പെടെ രണ്ട് പൈലറ്റുമാരടക്കം 18 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയുടെ ഓർമകളിൽ അമ്മ നീല സാഠേ
കരിപ്പൂർ വിമാനത്താവളത്തിൽ വെള്ളിയാഴ്ച നടന്ന അപകടത്തിൽ ക്യാപ്റ്റൻ ദീപക് വസന്ത് സാഠേ ഉൾപ്പെടെ രണ്ട് പൈലറ്റുമാരടക്കം 18 പേർ മരിച്ചു.
നീല സാഠേക്കും ഭർത്താവായ ഇന്ത്യൻ ആർമി റിട്ടയേർഡ് കേണൽ വസന്ത് സാഠേക്കും രണ്ട് ആൺമക്കളാണ് ഉണ്ടായിരുന്നത്. രണ്ട് മക്കളും ഡ്യൂട്ടിലിരിക്കെ മരിച്ചു. ദീപക് വസന്ത് സാഠേയുടെ അധ്യാപകർ എപ്പോഴും പ്രശംസിക്കും. അഹമ്മദാബാദ് വെള്ളപ്പൊക്കത്തിൽ സൈനികരുടെ മക്കളെ അദ്ദേഹം രക്ഷിച്ചു. അവന് പകരം ദൈവം ഞങ്ങളെ വിളിച്ചാൽ മതിയായിരുന്നുവെന്ന് ആഗ്രഹിക്കുന്നു. ഞങ്ങളുടെ രണ്ട് മക്കളും രാജ്യത്തിന് വേണ്ടിയാണ് ജീവൻ നൽകിയത്.
ഡി.വി സാഠേയുടെ കുട്ടിക്കാലത്തും അവനിൽ അഭിമാനം കൊള്ളുന്ന നിമിഷങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട്. സ്വാർഡ് ഓഫ് ഹോണറും വ്യോമസേനയിൽ എട്ട് മെഡലുകളും സാഠേ നേടിയിട്ടുണ്ടെന്നും അവർ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സാഠേയുമായി സംസാരിച്ചിരുന്നു. കൊവിഡ് ആയതിനാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സഹിക്കാൻ കഴിയില്ലെന്നുമാണ് സാഠേ അവസാനമായി പറഞ്ഞതെന്ന് നീല ഓർക്കുന്നു. ഡി.വി സാഠേയുടെ പിതാവ് 30 വർഷത്തോളം സൈനിക സേവനമനുഷ്ഠിച്ച ശേഷം കേണലായി വിരമിച്ചു. പിതാവിന്റെ പാത പിന്തുടർന്നാണ് രണ്ട് മക്കളും സൈന്യത്തിൽ ചേർന്നത്. മൂത്തമകൻ വികാസ് കരസേനയിലായിരുന്നു. 1981 ൽ ഫിറോസ്പൂരിൽ നടന്ന ഒരു അപകടത്തിൽ അദ്ദേഹം രക്തസാക്ഷിയായി. എയർ ഇന്ത്യയിൽ പൈലറ്റായി സേവനമനുഷ്ഠിച്ച ഇളയ മകൻ ദീപക് വസന്ത് സാഠേയും വെള്ളിയാഴ്ച വിമാനാപകടത്തിൽ മരിച്ചു. 10 കുട്ടികളടക്കം 184 യാത്രക്കാരും 6 ജീവനക്കാരുമടക്കം ആകെ 190 പേര്‍ വിമാനത്തിലുണ്ടായിരുന്നു.