കേരളം

kerala

ETV Bharat / bharat

ലോക്ക് ഡൗണിൽ വരുമാനം നിലച്ചതോടെ മകളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു - കുടുംബം

ദിവസവേതന തൊഴിലാളിയായ ഭർത്താവിന്‍റെ വരുമാനം ലോക്ക് ഡൗണിൽ നിലച്ചതോടെ കുടുംബം കടുത്ത ദരിദ്ര്യത്തിലായി. ഇതോടെ മകളെ കൊന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Mother kills daughter commits suicide due to economic stress Maharashtra's Palghar മകളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു വരുമാനം കുടുംബം മഹാരാഷ്ട്ര പൽഘർ സ്വദേശി
ലോക്ക് ഡൗണിൽ വരുമാനം നിലച്ചതോടെ മകളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു

By

Published : Jun 26, 2020, 12:44 PM IST

മുംബൈ: ലോക്ക് ഡൗണിൽ വരുമാനം നിലച്ചതോടെ മകളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര പൽഘർ സ്വദേശികളായ ജാനു, മകൾ റോഷിനി എന്നിവരാണ് മരിച്ചത്. ഭർത്താവിനും മകളോടൊപ്പവുമായിരുന്നു യുവതി താമസിച്ചിരുന്നത്. ദിവസവേതന തൊഴിലാളിയായ ഭർത്താവിന്‍റെ വരുമാനം ലോക്ക് ഡൗണിൽ നിലച്ചതോടെ കുടുംബം കടുത്ത ദരിദ്ര്യത്തിലായി. ഇതോടെ മകളെ കൊന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനയച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details