ഛത്തീസ്‌ഗഡ്:രണ്ടര വയസുള്ള മകനെ വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിലെ പെട്ടിയില്‍ അടച്ച് വെച്ച് കാമുകനൊപ്പം വിവാഹിതയായ സ്ത്രീ ഒളിച്ചോടി. ഛത്തീസ്‌ഗഡിലെ ബരിയല്‍ മേഖലയിലാണ് സംഭവം.
രണ്ടര വയസുകാരനെ കൊന്ന് പെട്ടിയില്‍ അടച്ച് അമ്മ കാമുകനൊപ്പം ഒളിച്ചോടി - രണ്ടര വയസുകാരനെ കൊന്നു
കുട്ടിയുടെ പിതാവ് ദശരത് കുമാറാണ് കുട്ടിയുടെ മൃതദേഹം വീട്ടില്‍ നിന്നും കണ്ടെടുത്തത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ഭാര്യയെയും മകനെയും കാണാത്തതിനെത്തുടര്‍ന്ന് കുട്ടിയുടെ പിതാവ് പരാതി നല്‍കുകയായിരുന്നു.
കുട്ടിയുടെ പിതാവ് ദശരത് കുമാറാണ് കുട്ടിയുടെ മൃതദേഹം വീട്ടില്‍ നിന്നും കണ്ടെടുത്തത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ഭാര്യയെയും മകനെയും കാണാത്തതിനെത്തുടര്‍ന്ന് കുട്ടിയുടെ പിതാവ് പരാതി നല്‍കുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
മകന്‍റെ വായില്‍ തുണി തിരുകി വെച്ചിരുന്നുവെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ആറുമാസം പ്രായമുള്ള മകളും കഴിഞ്ഞ വർഷം ഡിസംബർ 20 ന് വീട്ടിനുള്ളില്‍ തന്നെ മരിച്ചിരുന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. സ്ത്രീയെ ഇന്നലെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.