ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ രണ്ട് വയസുള്ള മകളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു. ചമ്പനഗറിലെ വന്ദന സിംഗാണ് (32) ആത്മഹത്യ ചെയ്തത് . ഒരാഴ്ച മുൻപ് യുവതിയുടെ അമ്മ കുസും സിംഗ് മരിച്ചിരുന്നു. ഇതിന്‍റെ ആഘാതമാകാം ആത്മഹത്യയുടെ കാരണമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
മധ്യപ്രദേശിൽ രണ്ട് വയസുകാരിയെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു - രണ്ട് വയസുകാരിയെ കൊലപ്പെടുത്തി
ഒരാഴ്ച മുൻപ് യുവതിയുടെ അമ്മ കുസും സിംഗ് മരിച്ചിരുന്നു . ഇതിന്‍റെ ആഘാതമാകാം ആത്മഹത്യയുടെ കാരണമെന്നാണ് പൊലീസ് നിഗമനം

മധ്യപ്രദേശിൽ രണ്ട് വയസുകാരിയെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു
രണ്ട് വർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിച്ച വന്ദന മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. അച്ഛൻ അവ്താർ സിംഗ് ജോലിക്കായി പുറത്തുപോയപ്പോഴാണ് ആത്മഹത്യ ചെയ്തത്. അകത്ത് നിന്ന് വാതിൽ പൂട്ടിയ നിലയിലായിരുന്നു. അന്വേഷണം തുടരുമെന്ന് പൊലീസ് പറഞ്ഞു.