ബെംഗളൂരു: പൊലീസ് നിഷ്‌ക്രിയത്വമാരോപിച്ച് മകൻ നോക്കി നിൽക്കെ അമ്മയുടെ ആത്മഹത്യാ ശ്രമം. അരുന്ധതി നഗറിലെ ചന്ദ്ര ലേഔട്ടിൽ താമസിക്കുന്ന മുപ്പതുകാരിയായ ഫാത്തിമയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യക്ക് ശ്രമിക്കുന്നതിന്‍റെ സെൽഫി വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തതിലൂടെയാണ് സംഭവം പുറത്തറിയുന്നത്.
മകൻ നോക്കി നിൽക്കെ അമ്മയുടെ ആത്മഹത്യാ ശ്രമം - bangalore
ബന്ധുക്കൾക്കെതിരെ നൽകിയ പരാതിയിൽ ഫലമൊന്നും കാണാത്തതിനെ തുടർന്നാണ് ആത്മഹത്യാ ശ്രമം.
കഴിഞ്ഞ അഞ്ച് വർഷമായി ഫാത്തിമ ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലി ചെയ്യുകയായിരുന്നു. ഈ കാലയളവിൽ തന്‍റെ ബാങ്ക് സമ്പാദ്യം ബന്ധുക്കൾ ദുരുപയോഗം ചെയ്തതായി ഫാത്തിമ പൊലീസിൽ പരാതി നൽകിയിരുന്നു. അമ്മ റഫീക്ക ബീഗം, സഹോദരൻ സഫർ, ഭാര്യ സമീന, മൂത്ത സഹോദരി ആയിഷാ ബാനു, മകൻ സയ്യിദ് കലിൽ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. എന്നാൽ പൊലീസിന്‍റെ അന്വേഷണത്തിൽ അസംതൃപ്തയായ ഫാത്തിമ മകന്‍റെ മുൻപിൽ വച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും അത് ചിത്രീകരിക്കുകയുമായിരുന്നു. ഫാത്തിമയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.