ഹൈദരാബാദ്:സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് അമ്മയും മകനും മരിച്ചു. കുടുംബത്തിലെ മറ്റ് അഞ്ച് കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഗറെഡ്ഡിയിൽ കൂട്ടുകുടുംബമായി താമസിക്കുന്ന വീട്ടിലാണ് സംഭവം. വീട്ടിലെ മുതിർന്ന വ്യക്തിക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് 12 കുടുംബാംഗങ്ങളിൽ ആന്‍റിജൻ പരിശോധന നടത്തുകയും ഇതിൽ ആറ് പേർക്ക് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
തെലങ്കാനയിൽ കൊവിഡ് ബാധിച്ച് അമ്മയും മകനും മരിച്ചു - തെലങ്കാന കൊവിഡ് മരണം
സംഗറെഡ്ഡിയിൽ കൂട്ടുകുടുംബമായി താമസിക്കുന്ന വീട്ടിലാണ് അമ്മയും മകനും കൊവിഡ് ബാധിച്ച് മരിച്ചത്.
തെലങ്കാനയിൽ കൊവിഡ് മൂലം അമ്മയും മകനും മരിച്ചു
കൊവിഡ് സ്ഥിരീകരിച്ചവരെ ഐസൊലേഷനിലേക്ക് മാറ്റുകയും രോഗം ബാധിക്കാത്തവരെ ഹോം ക്വാറന്‍റൈനിലുമാക്കി. തുടർന്ന് ഇന്നലെ രാത്രി വീട്ടിലെ മൂത്ത മകനെ സോഫയിൽ വെച്ച് മരിച്ച നിലയിൽ കണ്ടെത്തി. സംസ്‌കാരം രാവിലെ നിശ്ചയിക്കുകയും എന്നാൽ രാവിലെ അമ്മ കൂടി കൊവിഡിനെ തുടർന്ന് മരിക്കുകയായിരുന്നു. സംഗറെഡിയിലെ നാരായണഖേഡിന് സമീപമാണ് ഇരുവരുടെയും സംസ്‌കാരം നടത്തിയത്.