ഭോപാൽ: രാജ്യത്തെ ട്രാഫിക് നിയമങ്ങൾ മനുഷ്യർക്ക് മാത്രമല്ല റോഡിലൂടെ പോകുന്ന മൃഗങ്ങൾക്കും ബാധകമാണെന്ന് തെളിയിച്ച് മധ്യപ്രദേശ് പൊലീസ്. നരസിങ്‌പൂരിൽ തിരക്കേറിയ നഗരത്തിലെ റോഡിൽ അനുസരണക്കേട് കാണിച്ചതിന് ആനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ട്രാഫിക് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ആനയായാലും കസ്റ്റഡിയിലെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ് - ട്രാഫിക് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ആനയായാലും കസ്റ്റഡിയിലെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തും മതിയായ രേഖകൾ ഇല്ലാത്തതിനാലുമാണ് ആനയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ്.
ട്രാഫിക് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ആനയായാലും കസ്റ്റഡിയിലെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തും ആനയ്‌ക്ക് മതിയായ രേഖകൾ ഇല്ലാത്തതിനാലുമാണ് ആനയെ കസ്റ്റഡിയിലെടുത്തതെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്. ഫിറ്റ്‌നസ് ടെസ്റ്റിന് ശേഷം ആനയെ ഉടമസ്ഥന് കൈമാറി. കസ്റ്റഡിയിലിരിക്കെ ആനയ്‌ക്ക് വേണ്ട ആഹാരവും വൈദ്യസഹായവും പൊലീസ് ഒരുക്കിയിരുന്നു.