ഇന്ത്യൻ നഗരമായ ഗുരുഗ്രാമാണ് വായു മലിനീകരണ തോതിൽ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്ത്. 2018 ലെ വിവരങ്ങൾ ഉപയോഗിച്ചുള്ള പഠനത്തിന്‍റെ റിപ്പോർട്ടാണ് ഇത്.ലോകത്ത് ഏറ്റവും കൂടുതൽ മലിനീകരണ തോതുള്ള 30 നഗരങ്ങളിൽ 22 ഉം ഇന്ത്യയിലാണ്. മലിനീകരണ തോതിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യൻ നഗരമായ ഗാസിയാബാദ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള നഗരങ്ങൾ ഇന്ത്യയിലെന്ന് റിപ്പോർട്ട്
ലോകത്ത് ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള 10 നഗരങ്ങളിൽ ഏഴും ഇന്ത്യയിലെന്ന് പഠന റിപ്പോർട്ട്. ഐക്യുഎയർ എയർവിഷ്വൽ എന്ന ഏജൻസിയും ഗ്രീൻപീസും ചേർന്ന് നടത്തിയ പഠനത്തിലാണ് വിവരങ്ങളുള്ളത്.
ഫയൽ ചിത്രം
ഏറ്റവും രൂക്ഷമായ വായുമലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ബംഗ്ലാദേശ് ഒന്നാം സ്ഥാനത്തുംപാകിസ്ഥാൻ രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണുള്ളത്.വായു മലിനീകരണം മൂലം മാത്രം അടുത്ത വർഷം ലോകത്ത് 70 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെടുമെന്നാണ് പഠന റിപ്പോർട്ട്മുന്നറിയിപ്പ് നൽകുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വായുവിന്‍റെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങൾ മുൻനിർത്തിയാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.