കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അങ്കടിയ്ക്ക് കൊവിഡ് - coronavirus in India
തനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നുമില്ലെന്ന് അദ്ദേഹം അറിയിച്ചു. മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
കൊവിഡ്
ബെംഗളൂരു: കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അങ്കടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. "ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമ്പർക്കം പുലർത്തിയ എല്ലാവരോടും നിരീക്ഷണത്തിൽ കഴിയാനും അദ്ദേഹം അഭ്യർഥിച്ചു. തനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നുമില്ലെന്ന് അദ്ദേഹം അറിയിച്ചു. മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണ്.