ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിച്ചു. ഇന്ത്യ- ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഗെല്‍ഡങ്ങില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി അതിര്‍ത്തിയിലേക്കുള്ള സേനയുടെ എണ്ണം വര്‍ധിച്ചതായി നീതി ഗ്രാമവാസികള്‍ പറയുന്നു. ഗംഷലി, മലാരി, നീതി ഗ്രാമത്തിന് സമീപം നേരത്തെ വിന്യസിച്ചിരുന്ന സൈനികര്‍ ഇപ്പോള്‍ നീതിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള ഗെല്‍ഡങ്ങിലേക്ക് പോയിരിക്കുന്നുവെന്ന് ഗ്രാമീണര്‍ പറഞ്ഞു. 75 ഐടിഎന്‍പി ഉദ്യോഗസ്ഥരും സൈനികരുമാണ് നീതിക്കു സമീപത്തുള്ള വിംല ചെക്ക് പോസ്റ്റില്‍ നിയോഗിക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ വെറും അഞ്ച് പേര്‍ മാത്രമാണ് അവിടെയുള്ളത്.
ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിച്ചു - ലഡാക്
ഇന്ത്യ- ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തരാഖണ്ഡിലെ ഗെല്‍ഡങ്ങില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായി റിപ്പോര്‍ട്ട്
ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിച്ചു
കൂടാതെ നെലോങ് താഴ്‌വരയിലെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്തും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്‍റെയും സൈനികരുടെയും സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.