ജയ്‌പൂർ:മധ്യപ്രദേശ് പക്ഷിപ്പനി ഭീതിയിൽ .മന്ദ്‌സൗറിൽ 200 ഓളം കാക്കകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്നാണ് കരുതപ്പെടുന്നത്. തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇതോടെ ജനങ്ങള്‍ പക്ഷി,മൃഗാദികളില്‍ നിന്ന് അകലം പാലിക്കുകയാണ്. പ്രദേശത്തെ കശാപ്പ് ശാലകളിലെ മാംസ വിൽപനയെയും പക്ഷിപ്പനി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പക്ഷിപ്പനി ഭീതിയിൽ മധ്യപ്രദേശ് - മന്ദ്‌സൗർ
മധ്യപ്രദേശിലെ മന്ദ്‌സൗറിലെ കശാപ്പ് ശാലകളിലെ മാംസ വിൽപനയെയും പക്ഷിപ്പനി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പക്ഷിപ്പനി ഭീതിയിൽ മധ്യപ്രദേശ്; ജീവജാലങ്ങളിൽ നിന്ന് അകലം പാലിച്ച് ജനങ്ങൾ
ചത്ത കാക്കകളുടെ സാമ്പിളുകൾ ഭോപ്പാൽ ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. മനീഷ് ഇംഗോൾ പറഞ്ഞു.റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൃത്യമായ കാരണം കണ്ടുപിടിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.