കേരളം

kerala

ETV Bharat / bharat

ഇന്ത്യയിൽ 13 ലക്ഷത്തിലധികം കൊവിഡ് ബാധിതർ; 31,358 മരണം - ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്

രാജ്യത്ത് 757 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു. 8,49,431 പേർ രോഗമുക്തി നേടി

india covid update  india covid  maharashtra covid  ഇന്ത്യ കൊവിഡ്  ഇന്ത്യ കൊവിഡ് മരണം  മഹാരാഷ്‌ട്ര  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്  Indian Council of Medical Research
ഇന്ത്യയിൽ 13 ലക്ഷത്തിലധികം കൊവിഡ് ബാധിതർ; 31,358 മരണം

By

Published : Jul 25, 2020, 10:42 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ 48,916 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 13,36,861 ആയി ഉയർന്നു. 4,56,071 പേർ ചികിത്സയിൽ തുടരുമ്പോൾ 8,49,431 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളിൽ 757 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 31,358 ആയി. മഹാരാഷ്‌ട്രയിൽ ഇതുവരെ 3,57,117 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. തമിഴ്‌നാട്ടിൽ 1,99,749 കേസുകളും ഡൽഹിയിൽ 1,28,389 കേസുകളും റിപ്പോർട്ട് ചെയ്‌തു. 4,20,898 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 1,58,49,068 ആയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

ABOUT THE AUTHOR

...view details