പെട്രോളിനും ഡീസലിനും വില കുറഞ്ഞു - പെട്രോളിനും ഡീസലിനും വില കുറഞ്ഞു
പെട്രോളിന് ലിറ്ററിന് 20 -23 പൈസയും ഡീസലിന് 21- 22 പൈസയുമാണ് കുറഞ്ഞത്.
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 20-23 പൈസയും ഡീസലിന് 21-22 പൈസയുമാണ് കുറഞ്ഞത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് 72.23 രൂപയും മുംബൈയില്‍ 77.89 രൂപയും കൊല്‍ക്കത്തയില്‍ 74. 92 രൂപയും ചെന്നൈയില്‍ 75.04 രൂപയുമായി. ഡീസലിന് ഡല്‍ഹിയില്‍ 65.23, മുംബൈയില്‍ 68.36, കൊല്‍ക്കത്തയില്‍ 67.59, ചെന്നൈയില്‍ 68.89 രൂപ എന്നിങ്ങനെയാണ് വില. കൊറോണ വൈറസ് മൂലം ചൈനയിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ എണ്ണ വില ഇനിയും ഇടിയുമെന്ന് വിദഗ്ദര്‍ പറഞ്ഞു.