ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ചികിത്സയിലുള്ളവരേക്കാൾ കൂടുതൽ പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിൽ രാജ്യത്തെ രോഗമുക്ത നിരക്ക് 49.21 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു.
കൊവിഡ് ചികിത്സയിലുള്ളവരേക്കാൾ കൂടുതൽ പേർ രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം - കൊവിഡ് രോഗമുക്ത നിരക്ക്
1,37,448 പേരാണ് നിലവിൽ ചികിത്സയിലുള്ളത്
COVID
വ്യാഴാഴ്ച വരെ 1,37,448 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,41,028 പേർ രോഗമുക്തരായി. അതേസമയം 8,102 പേർ രോഗം ബാധിച്ച് മരിച്ചു.