കേരളം

kerala

ETV Bharat / bharat

"ചപ്പാക്ക്"  കൂടുതൽ ആളുകൾ കാണുമെന്ന് സച്ചിൻ പൈലറ്റ് - Chhapaak

ഏതെങ്കിലും നടനോ നടിയോ നിങ്ങൾക്ക്  അനുകൂലമല്ലെങ്കിൽ അവരുടെയെല്ലാം സിനിമകൾ നിങ്ങൾ ബഹിഷ്‌കരിക്കുമോയെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ചോദിച്ചു.

Sachin Pilot  Pilot supports Deepika  Deepika Padukone news  Chhapaak  "ചപ്പാക്ക്"  കൂടുതൽ ആളുകൾ കാണുമെന്ന് സച്ചിൻ പൈലറ്റ്
"ചപ്പാക്ക്"  കൂടുതൽ ആളുകൾ കാണുമെന്ന് സച്ചിൻ പൈലറ്റ്

By

Published : Jan 9, 2020, 3:39 AM IST

ജയ്‌പൂർ:ജെഎൻയു വിദ്യാർഥികളെ പിന്തുണച്ച ബോളിവുഡ് നടി ദീപിക പദുക്കോണിന്‍റെ സിനിമകൾ ബഹിഷ്‌ക്കരിക്കണമെന്ന ബിജെപി ആഹ്വാനത്തിനെതിരെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് . ദീപിക പദുക്കോണിന്‍റെ വരാനിരിക്കുന്ന ചിത്രമായ "ചപ്പാക്ക്" ബഹിഷ്‌ക്കരിക്കണമെന്ന ബിജെപി നേതാവിന്‍റെ അഹ്വാനത്തിന് പിന്നാലെയാണ് പൈലറ്റ് രംഗത്തെത്തിയത്.

"ചപ്പാക്ക്" കൂടുതൽ ആളുകൾ കാണുമെന്ന് സച്ചിൻ പൈലറ്റ്

ഏതെങ്കിലും നടനോ നടിയോ നിങ്ങൾക്ക് അനുകൂലമല്ലെങ്കിൽ അവരുടെയെല്ലാം സിനിമകൾ നിങ്ങൾ ബഹിഷ്‌കരിക്കുമോയെന്ന് സച്ചിൻ പൈലറ്റ് ചോദിച്ചു.. വളരെ ഇടുങ്ങിയ ചിന്താഗതിയാണിതെന്നും കൂടുതൽ ആളുകൾ ഇപ്പോൾ ഈ ചിത്രം കാണുമെന്നും പൈലറ്റ് കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച്ചയാണ് ദീപിക ജെഎൻയു സന്ദർശിച്ച് വിദ്യാർഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചത്. ദീപിക ജെഎന്‍യു സന്ദര്‍ശിച്ചത് റിലീസാകാനിരിക്കുന്ന ചിത്രത്തിന്‍റെ പ്രചാരണ പരിപാടികളുടെ ഭാഗമായിട്ടാണെന്ന് ബിജെപി കുറ്റപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details