ന്യൂഡൽഹി:പുതിയതായിഇന്ത്യൻ പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ നാൽപത് ശതമാനത്തോളം എംപിമാരും ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് ഡൽഹി ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) സർവ്വെ റിപ്പോർട്ട്. കൊലപാതകം, ബലാത്സംഗം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ളവരാണ് ഇന്ത്യൻ പാർലമെന്‍റ് എംപിമാരെന്ന് സർവ്വെ.
പുതിയ എംപിമാരില്‍ 40 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന് സര്‍വ്വെ റിപ്പോര്‍ട്ട് - എഡിആർ
ബിജെപിയുടെ 303 ജനപ്രതിനിധികളിൽ 116 പേരും തീവ്രവാദം അടക്കം കേസുകളിൽ കുറ്റവാളികളായി കണക്കാക്കിയിട്ടുണ്ട്. കോൺഗ്രസിന്‍റെ 52 എംപിമാരിൽ 29 പോരാണ് ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്
കോൺഗ്രസിലെ ഒരു നേതാവ് മയക്കമുരുന്ന്, മോഷണം ഉൾപ്പടെ 204 കേസുകളിൽ പ്രതിയാണ്. ഇന്ത്യൻ പാലമെന്‍റിലെ 543 അംഗങ്ങളിൽ 233 ജനപ്രതിനിധികളും എഡിആർ സർവ്വെ പ്രകാരം ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും എഡിആർ സർവ്വെ റിപ്പോർട്ടിൽ വ്യക്തം. ഇത്തരം സംഭവം ജനാധിപത്യത്തിന് തന്നെ ദോഷമാണെന്ന് തെരഞ്ഞെടുപ്പ് മേധാവി അനിൽ വർമ്മ പറഞ്ഞു. 2004ലെ തെരഞ്ഞെടുപ്പിന് ശേഷം എംപിമാരിൽ ക്രിമിനൽ കേസുകളുടെ എണ്ണം വർദ്ധിച്ചതായും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് അനുസരിച്ച് ബിജെപിയുടെ 303 ജനപ്രതിനിധികളിൽ 116 പേരും തീവ്രവാദം അടക്കം കേസുകളിൽ കുറ്റവാളികളായി കണക്കാക്കിയിട്ടുണ്ട്. കോൺഗ്രസിന്‍റെ 52 എംപിമാരിൽ 29 പോരാണ് ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. കേരളത്തിലെ ഇടുക്കിയിൽ നിന്നുള്ള ജനപ്രതിനിധി ഡീൻകുര്യാക്കോസിന് 204 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും സർവ്വെയിൽ പറയുന്നു.
എഡിആറിന്‍റെ കണക്കുപ്രകാരം എംപിമാർ കൊലപാതകം, മാനഭംഗം, ബലാൽസംഗങ്ങൾ തുടങ്ങിയ കേസുകളിൽ പ്രതികളാകുന്നത് വൻ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്.