പട്‌ന: ബിഹാറില്‍ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കൊവിഡ് സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതടക്കമുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം 55 ആയി ഉയര്‍ത്തിയിട്ടുണ്ട്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം 38 ജില്ലകള്‍ക്ക് 38 ആയിരുന്നു. പട്‌നയില്‍ 14 അസംബ്ലി മണ്ഡലങ്ങള്‍ക്ക് കൂടി എ എന്‍ കോളജിലാണ് വോട്ടെണ്ണല്‍ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്നത്.കോളജില്‍ 30 കൗണ്ടിങ് ഹാളുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
ബിഹാറില്‍ വോട്ടെണ്ണല്‍ നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍ - bihar polls
വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം 55 ആയി ഉയര്‍ത്തിയിട്ടുണ്ട്. വോട്ടെണ്ണലിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും സ്ട്രോങ് റൂമുകള്‍ക്കും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച് ആര്‍ ശ്രീനിവാസ വ്യക്തമാക്കി. സ്ട്രോങ് റൂമുകള്‍ക്കായി 19 കമ്പനി കേന്ദ്ര സേനയെയും ക്രമസമാധാനപാലനത്തിനായി 59 കമ്പനി സേനയെയുമാണ് വിന്യസിച്ചിരിക്കുന്നത്. കേന്ദ്ര സായുധ പൊലീസ് സേന, ബിഹാര്‍ മിലിറ്ററി പൊലീസ്, ജില്ലാ പൊലീസ് എന്നിവര്‍ക്കാണ് സംസ്ഥാനത്ത് സുരക്ഷാ ചുമതല. സ്ഥാനാര്‍ഥികള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തിരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തുന്നവര്‍ക്കായി ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട്.