കേരളം

kerala

ETV Bharat / bharat

സദാചാര ഗുണ്ടാ സംഘം രണ്ട് പെണ്‍കുട്ടിയുള്‍പ്പെടെ നാല് വിദ്യാര്‍ഥികളെ ആക്രമിച്ചു - മാണ്ഡ്യ ലേറ്റസ്റ്റ് ന്യൂസ്

കാറില്‍ യാത്ര ചെയ്യുകയായിരുന്നു ഇവര്‍. ഭീഷണിപ്പെടുത്തുന്നതിനായി വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

മാണ്ഡ്യയില്‍ സദാചാര പൊലീസ് ആക്രമണം

By

Published : Oct 13, 2019, 4:08 PM IST

ബംഗളൂരു:മാണ്ഡ്യയില്‍ സദാചാര ഗുണ്ടായിസം ചമഞ്ഞ് നാലംഗ സംഘം വിദ്യാര്‍ഥികളെ ആക്രമിച്ചു. നാഗമംഗല താലൂക്കിലെ നെല്ലിഗെരെ ക്രോസിന് സമീപമാണ് സംഭവം. രണ്ട് പെൺകുട്ടികളടക്കം നാല് വിദ്യാർഥികളാണ് ആക്രമണത്തിന് ഇരയായത്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തിയാണ് സംഘം ആക്രമിച്ചത്.

വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നതിനായി വീഡിയോ പകര്‍ത്തുകയും അത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോ പ്രചരിച്ചതോടെ ഇരയായ ഒരു വിദ്യാര്‍ഥി പരാതിയുമായി രംഗത്തെത്തി. സംഭവത്തില്‍ നാഗമംഗല പൊലീസ് അന്വേഷണമാരംഭിച്ചു.

ABOUT THE AUTHOR

...view details