ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മൂദ്ബിദ്രിയില്‍ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നയാളെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. ബുധനാഴ്‌ച മുംബൈയിൽ നിന്ന് മടങ്ങിയെത്തിയ ആളാണ് ആത്മഹത്യ ചെയ്‌തത്. കൊവിഡ് ബാധിക്കുമോ എന്നുള്ള ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കര്‍ണാടകയില്‍ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നയാൾ ആത്മഹത്യ ചെയ്‌തു - ക്വാറന്‍റൈൻ കേന്ദ്രം
കൊവിഡ് ബാധിക്കുമോ എന്നുള്ള ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം
കര്‍ണാടകയില്‍ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നയാൾ ആത്മഹത്യ ചെയ്‌തു
മൂദ്ബിദ്രിയിലെ കടണ്ടലെ സ്വദേശിയാണ് മരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള ക്വാറന്‍റൈൻ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കടണ്ടലെയിലെ സ്‌കൂൾ കെട്ടിടത്തിലാണ് ഇയാൾ ആത്മഹത്യ ചെയ്‌തത്. വ്യാഴാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മൂദ്ബിദ്രി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ വെൻലോക്ക് ആശുപത്രിയിലേക്ക് അയച്ചു.