ചണ്ഡിഗഡ്: കൊവിഡ് -19 ന് ശേഷമുള്ള പുനരുജ്ജീവന തന്ത്രം ആവിഷ്കരിക്കാൻ ഒരുങ്ങി പഞ്ചാബ് സർക്കാർ. ഇതിനായി ആസൂത്രണ കമ്മീഷന്‍റെ മുൻ ഡെപ്യൂട്ടി ചെയർമാനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മൊണ്ടേക് സിംഗ് അലുവാലിയയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം രൂപീകരിച്ചു. സാമ്പത്തിക വ്യവസായ വിദഗ്ധര്‍ അടങ്ങുന്ന സംഘം പഞ്ചാബ് സർക്കാരിന് ഹ്രസ്വകാല (ഒരു വർഷം) ധനകാര്യ മാനേജുമെന്‍റ് തന്ത്രം ഉൾപ്പെടെയുള്ള ഇടത്തരം പ്രവർത്തന പദ്ധതിയും സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള മറ്റ് നയ നടപടികളും ശുപാർശ ചെയ്യും. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള വഴികൾ കണ്ടെത്തുകയെന്ന പ്രയാസകരമായ ദൗത്യം സ്വീകരിച്ചതിന് മൊണ്ടേകിനോട് നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.
പഞ്ചാബ് പുനരുജ്ജീവന സംഘത്തിൽ മൊണ്ടേക് സിംഗ് അലുവാലിയയും
സാമ്പത്തിക വ്യവസായ വിദഗ്ധര്‍ അടങ്ങുന്ന സംഘം പഞ്ചാബ് സർക്കാരിന് ഹ്രസ്വകാല (ഒരു വർഷം) ധനകാര്യ മാനേജുമെന്‍റ് തന്ത്രം ഉൾപ്പെടെയുള്ള ഇടത്തരം പ്രവർത്തന പദ്ധതിയും സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള മറ്റ് നയ നടപടികളും ശുപാർശ ചെയ്യും.
കൊവിഡ് -19 ന് ശേഷമുള്ള സാഹചര്യത്തിൽ സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെയും വ്യവസായത്തെയും പുനരുജ്ജീവിപ്പിക്കുന്നതിന് സമഗ്രമായ ഒരു പദ്ധതി രൂപപ്പെടുത്തുന്നതിനായി വിദഗ്ധ സമിതി രൂപീകരിക്കാൻ തീരുമാനം എടുത്തതായി ദിവസങ്ങൾക്ക് മുമ്പാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 20 അംഗ സംഘത്തിന്‍റെ പ്രാഥമിക ശുപാർശകൾ ജൂലൈ 31 നകം സമർപ്പിക്കണമെന്നും സെപ്റ്റംബർ 30 നും ഡിസംബർ 31 നുമകം രണ്ട് റിപ്പോർട്ടുകൾ കൂടി സമർപ്പിക്കണമെന്നും നിര്‍ദേശം നൽകിയതായി ഔദ്യോഗിക വക്താവ് പറഞ്ഞു.
സാധാരണ ഗതിയിലുള്ള വളർച്ചാ നിരക്കിൽ പഞ്ചാബിനെ എത്തിക്കാൻ സഹായിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യാനുള്ള ചുമതല സംഘത്തിന് നല്‍കിയിട്ടുണ്ട്.ആവശ്യമെങ്കിൽ വിദഗ്ധരെ സംഘത്തിൽ ചേര്‍ക്കാൻ അംഗങ്ങൾക്ക് സാധിക്കും. അതേ സമയം, പുതിയ 10 കൊവിഡ് -19 കേസുകൾ കൂട് റിപ്പോര്‍ട്ട് ചെയ്തതോടെ പഞ്ചാബിലെ കൊവിഡ് 19 കേസുകളുടെ എണ്ണം 308 ആയി.