ബെംഗളൂരു:കേരളത്തിലെ സി.പി.ഐ (എം) മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ മകൻ ബിനീഷ് കോടിയേരിക്ക് പിന്നാലെ ബിനീഷിന്‍റെ സുഹൃത്തുക്കൾക്കും ഇ.ഡിയുടെ മുന്നിൽ ഹാജരാകാൻ നോട്ടീസ്. ബിനീഷിന്‍റെ സുഹൃത്തുക്കളായ റഷീദ്, അബ്‌ദുല്‍, ലത്തൻ, അനിക്കുട്ടൻ അരുൺ എന്നിവരോടാണ് ഇ.ഡിക്കു ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ബിനീഷിന്‍റെ സുഹൃത്തുക്കൾ ഇ.ഡി ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകാൻ വിസമ്മതിക്കുകയോ പരാജയപ്പെടുകയോ ചെയ്‌താൽ അവരെ കസ്റ്റഡിയിലെടുക്കാനുള്ള സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ബിനീഷിന്‍റെ സുഹൃത്തുക്കൾക്കും ഇ.ഡി നോട്ടീസ് - sandalwood actress anikha
റഷീദ്, അബ്‌ദുല്‍ , ലത്തൻ, അനിക്കുട്ടൻ അരുൺ എന്നിവരോടാണ് ഇ.ഡിക്കു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒക്ടോബർ 6നാണ് ബെംഗളൂരു എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മയക്കുമരുന്ന് ഇടപാടിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും അറസ്റ്റ് ചെയ്‌തത്. മയക്കുമരുന്ന് കേസിൽ കന്നട നടി അനികയെയും സംഘത്തെയും എൻസിബി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിന്നീട് മുഹമ്മദ് അനൂപിന് ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന് കണ്ടതിനാൽ ഉദ്യോഗസ്ഥർ അനൂപിനെയും അറസ്റ്റ് ചെയ്‌തിരുന്നു. അന്വേഷണത്തിനിടയിൽ ബിനീഷ് കോടിയേരിക്ക് നഗരത്തിൽ ഭക്ഷണശാല തുടങ്ങുന്നതിനായി സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും അനൂപ് വെളിപ്പെടുത്തിയിരുന്നു.