ന്യൂഡൽഹി: രാജ്യത്തെ വിവിധ നഗരങ്ങളിലെയും മുനിസിപ്പൽ പ്രദേശങ്ങളിലെയും മാർക്കറ്റുകളിലെ കാൽനടപ്പാതകള്‍ പുനര്‍നിര്‍മിക്കണമെന്ന് ഭവന നഗരകാര്യ മന്ത്രാലയം നിർദേശം നൽകി. മാർക്കറ്റിലെത്തുന്ന ജനങ്ങളുടെ സുരക്ഷക്കും കൊവിഡ് പ്രതിരോധത്തിനുമായാണ് ഇത്തരത്തിൽ ഒരു നിർദേശം മന്ത്രാലയം മുന്നോട്ട് വച്ചത്. ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി ദുർഗ ശങ്കർ മിശ്ര ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾ, നഗരങ്ങൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവക്ക് നിർദേശം നൽകി.
മാർക്കറ്റുകളിലെ നടപ്പാതകള്‍ പുനര്‍നിര്‍മിക്കണമെന്ന് ഭവന നഗരകാര്യ മന്ത്രാലയം - Markets
ഭവനനഗരകാര്യ മന്ത്രാലയം സെക്രട്ടറി ദുർഗ ശങ്കർ മിശ്രയാണ് ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾ, നഗരങ്ങൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവക്ക് നിർദേശം നൽകിയത്
മാർക്കറ്റുകളിലെ നടപാതകൾ പുനരുദ്ധീകരിക്കണമെന്ന് ഭവന നഗരകാര്യ മന്ത്രാലയം
നടപ്പാതകളുടെ നിലവിലെ അവസ്ഥ പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും പദ്ധതി തയ്യാറാക്കുകയെന്നും മിശ്ര പറഞ്ഞു. ജൂൺ 30നകം വിപണി സ്ഥലങ്ങൾ തെരഞ്ഞെടുക്കാൻ മന്ത്രാലയത്തിന് പദ്ധതിയുണ്ടെന്നും ഹ്രസ്വകാലം, ദീർഘകാലം എന്നീ ഘട്ടങ്ങളിലായി പദ്ധതി നടപ്പിലാക്കുമെന്നും ദുര്‍ഗ ശങ്കര്‍ മിശ്ര കൂട്ടിച്ചേർത്തു. ബാരിക്കേഡുകൾ നിർമിച്ച് മാർക്കറ്റുകളിലെ കാൽനടപ്പാതകള്‍ പുനര്‍നിര്‍മിക്കാനുള്ള പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി പറഞ്ഞു.