മൊറേന(എം പി):ആർട്ടിക്കിൾ 370 റദ്ദാക്കിയത് ജമ്മുകശ്മീരിലെ കർഷകർക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ. ഇ ടി വി ഭാരത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്രത്യേക പദവി റദ്ദാക്കിയതിലൂടെ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളായി താഴ്വരയിലെ ജനത മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിക്കൊണ്ടുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ നിക്ഷേപം വർദ്ധിക്കുന്നതോടെ കശ്മീരിലെ വ്യവസായ, വിനോദസഞ്ചാര മേഖല അഭിവൃദ്ധിപ്പെടും. ഇതിലൂടെ തൊഴിലവസരങ്ങള്‍ വർദ്ധിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയത് കർഷകർക്ക് ഗുണമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ
കേന്ദ്ര നടപടിയിലൂടെ കർഷിക, വ്യവസായ, വിനോദസഞ്ചാര മേഖലകളില്‍ ഉണർവുണ്ടാകുമെന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ. മന്ത്രി പ്രതികരിച്ചത് ഇ ടി വി ഭാരത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍.
പ്രധാനമന്ത്രി കൃഷി യോജനയിലൂടെ ഇപ്പോള്‍ കർഷകർക്ക് 6000 രൂപ ലഭിക്കും. കൂടാതെ പ്രധാനമന്ത്രി പെന്‍ഷന്‍ പദ്ധതിയിലും അംഗമാകാം. പ്രധാനമന്ത്രി ആയുഷ് യോജനയിലൂടെ അഞ്ച് ലക്ഷത്തിന്‍റെ ആരോഗ്യപരിരക്ഷ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ഏഴാം ശമ്പള കമ്മീഷന്‍ ശുപാർശ ചെയ്ത വേതനം കശ്മീരിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കും. ഇതേവരെ കേന്ദ്രം അനുവദിക്കുന്ന തുക കശ്മീരിന്‍റെ കാർഷികാഭിവൃദ്ധിക്കായി വേണ്ട രീതിയില്‍ വിനിയോഗിച്ചിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.