കേരളം

kerala

ETV Bharat / bharat

കശ്‌മീരുമായി ബന്ധപ്പെട്ട ഹര്‍ജികൾ ഭരണഘടന ബഞ്ചിന് കൈമാറി - ജസ്‌റ്റിസ് രഞ്ജന്‍ ഗോഗോയ്

ആര്‍ട്ടിക്കിൾ 370 പരിഷ്‌കരിക്കുന്നതിന്‍റെ ഭാഗമായി സമര്‍പ്പിച്ച ഹര്‍ജികൾ സുപ്രീംകോടതി ഭരണഘടന ബഞ്ചിന് കൈമാറി. ഭരണഘടന ബഞ്ച് ഹര്‍ജികൾ ചെവ്വാഴ്‌ച പരിഗണിക്കും

കശ്‌മീരുമായി ബന്ധപ്പെട്ട ഹര്‍ജികൾ ഭരണഘടന ബഞ്ചിന് കൈമാറി

By

Published : Sep 30, 2019, 3:19 PM IST

ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിന് പ്രത്യേക പദവികള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിൾ 370 പരിഷ്‌കരിക്കുന്നതിന്‍റെ ഭാഗമായി സമര്‍പ്പിച്ച ഹര്‍ജികൾ സുപ്രീംകോടതി ഭരണഘടന ബഞ്ചിന് കൈമാറി. ഈ ഹര്‍ജികൾ ഭരണഘടന ബഞ്ച് ചെവ്വാഴ്‌ച പരിഗണിക്കും. കശ്‌മീരിലെ നിയന്ത്രണങ്ങൾ പിന്‍വലിക്കുക, മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് ഭരണഘടന ബഞ്ചിന് കൈമാറിയത്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ബഞ്ച് ചെവ്വാഴ്‌ച മുതല്‍ കശ്‌മീരുമായി ബന്ധപ്പെട്ട ഹര്‍ജികൾ പരിഗണിക്കും.

ABOUT THE AUTHOR

...view details