കേരളം

kerala

By

Published : Oct 12, 2019, 1:56 PM IST

Updated : Oct 12, 2019, 4:34 PM IST

ETV Bharat / bharat

ഇന്ത്യ-ചൈന ബന്ധത്തില്‍ പുതിയ അധ്യായത്തിന് തുടക്കം: നരേന്ദ്ര മോദി

ഇരുരാജ്യങ്ങളും തമ്മില്‍ ആഗോള സഹകരണം വര്‍ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ-ചൈന ബന്ധത്തില്‍ പുതിയ അദ്ധ്യായത്തിന് തുടക്കം : നരേന്ദ്രമോദി

ചെന്നൈ : ഇന്ത്യ-ചൈന ബന്ധത്തില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മഹാബലിപുരത്തെ താജ് ഫിഷര്‍മന്‍സ് കോവ് ഹോട്ടലില്‍ വച്ചായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ച. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും പോളിറ്റ്ബ്യൂറോ അംഗങ്ങളും ഷി ജിന്‍ പിങ്ങിനൊപ്പം ഇന്ത്യന്‍ സന്ദര്‍ശനത്തിനുണ്ടായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറും പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഉച്ചകോടിയില്‍ പങ്കെടുത്തു.

ഇന്ത്യ-ചൈന ബന്ധത്തില്‍ പുതിയ അധ്യായത്തിന് തുടക്കം: നരേന്ദ്ര മോദി

ചെന്നൈ കണക്റ്റിന്‍റെ കാര്യത്തില്‍ ഇരുരാജ്യങ്ങളും പുതിയ അധ്യായം തുടങ്ങാന്‍ പോകുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ് ഇന്ത്യയുടെ ആതിഥേയത്വത്തിന് നന്ദി അറിയിച്ചു. നടന്നത് ഹൃദയം കൊണ്ടുള്ള ഉഭയകക്ഷി ചര്‍ച്ചകളെന്നും ചൈനീസ് പ്രസിഡന്‍റ് പറഞ്ഞു. നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകളും നടത്തിയതായി ഷി ജിന്‍ പിങ് വ്യക്തമാക്കി.

Last Updated : Oct 12, 2019, 4:34 PM IST

ABOUT THE AUTHOR

...view details